കെ എസ്‌ ഇ ബി ഓഡിറ്റര്‍ മരിച്ച നിലയില്‍

0
15

കാഞ്ഞങ്ങാട്‌: ഇലക്‌ട്രിസിറ്റി ബോഡില്‍ ഓഡിറ്റര്‍ ആയ പയ്യന്നൂര്‍ സ്വദേശിയെ വീട്ടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. ഏഴിലോട്‌ സ്വദേശി രാജന്‍ (50) ആണ്‌ മരിച്ചത്‌. ഓഡിറ്റര്‍ ആയ ഇയാള്‍ രണ്ടര വര്‍ഷമായി നീലേശ്വരം, കറുത്ത ഗേറ്റിനു സമീപത്തെ വീട്ടില്‍ തനിച്ച്‌ താമസിച്ചുവരികയായിരുന്നു. അയല്‍ക്കാരുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഇന്നു വീട്ടിനകത്തു നിന്നു തുടര്‍ച്ചയായി ഫോണ്‍ ബെല്ലടിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടവര്‍ വീട്ടിലെത്തിയപ്പോഴാണ്‌ സ്റ്റയര്‍കേസിനു സമീപത്തു രാജനെ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്‌. വിവരമറിഞ്ഞ്‌ നീലേശ്വരം പൊലീസ്‌ സ്ഥലത്തെത്തി.

NO COMMENTS

LEAVE A REPLY