കിണറ്റില്‍ വീണ പോത്തിന്‍ കുട്ടിയെ രക്ഷപ്പെടുത്തി

0
15

കാഞ്ഞങ്ങാട്‌: മുപ്പതടി താഴ്‌ചയുള്ള കിണറ്റില്‍ വീണ പോത്തിന്‍ കുട്ടിയെ രക്ഷപ്പെടുത്തി. മടിക്കൈ, മലപ്പച്ചേരിയിലെ സുരേന്ദ്രന്റെ പോത്തിന്‍ കുട്ടിയെ ആണ്‌ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന്‌ രക്ഷപ്പെടുത്തിയത്‌. അയല്‍വാസിയായ രാഹുല്‍ രവീന്ദ്രന്റെ കിണറ്റിലാണ്‌ പോത്തിന്‍ കുട്ടി വീണത്‌. രക്ഷപ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടതോടെയാണ്‌ സീനിയര്‍ ഫയര്‍ ആന്റ്‌ റസ്‌ക്യൂ ഓഫീസര്‍ ടി അശോക്‌ കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ്‌ എത്തിയത്‌.
ഓഫീസര്‍മാരായ കെ കൃഷ്‌ണരാജ്‌, അരുണ്‍, വരുണ്‍, ഹോം ഗാര്‍ഡ്‌ ബാലകൃഷ്‌ണ ന്‍, ഡ്രൈവര്‍ കെ ടി ചന്ദ്രന്‍ എന്നിവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY