കടുവനയില്‍ വീണ്ടും കാട്ടാനകളിറങ്ങി; വ്യാപക കൃഷിനാശം

0
17

മുള്ളേരിയ: കടുവനയില്‍ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കടുവനയിലെ അനന്തന്‍, ബാലന്‍, കുഞ്ഞിരാമന്‍, തോണിക്കടവിലെ ബാലകൃഷ്‌ണന്‍ എന്നിവരുടെ കവുങ്ങിന്‍ തോട്ടങ്ങളിലാണ്‌ ആനകള്‍ ഇറങ്ങിയത്‌.
ഇന്നലെ രാത്രി രണ്ടു തവണയാണ്‌ ആനകള്‍ എത്തിയത്‌. ആദ്യത്തെ തവണ ശബ്‌ദം ഉണ്ടാക്കിയും പടക്കം പൊട്ടിച്ചും തിരിച്ചയച്ചുവെങ്കിലും വീണ്ടുമെത്തി കൃഷിക്കും ജലസേചനത്തിനും സ്ഥാപിച്ചിരുന്ന പൈപ്പുകളും മറ്റും നശിപ്പിക്കുകയായിരുന്നുവെന്നു കര്‍ഷകര്‍ പറഞ്ഞു.ഏതാനും ദിവസങ്ങളായി കടുവന വനത്തില്‍ തമ്പടിച്ചിട്ടുള്ള ആനക്കൂട്ടം കൃഷിയിടങ്ങളില്‍ പതിവായി എത്താന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ ആശങ്കയിലാണ്‌.

NO COMMENTS

LEAVE A REPLY