തിരു: കാസര്‍കോട് ജില്ലയിലെ കാട്ടാനശല്യം തടയുന്നതിനും കാട്ടാനകളെ തുരത്തുന്നതിനും നാട്ടുകാരുടെ സഹായത്തോടെ പടക്കം പൊട്ടിക്കല്‍ ആരംഭിച്ചിട്ടുണ്ടെന്നു വനം മന്ത്രി കെ രാജു നിയമസഭയെ അറിയിച്ചു.
ഇതിനുപുറമെ 150 വോളം വനംവകുപ്പു ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ടു ഓപ്പറേഷന് ഗജ പരിപാടിയും ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൗരോര്‍ജ്ജ കമ്പിവേലി, ആന പ്രതിരോധ മതില്, കിടങ്ങുകള്‍ എന്നിവ ആവശ്യാനുസരണം നിര്‍മ്മിച്ചിട്ടുണ്ടെന്നും ഫണ്ടിന്റെ ലഭ്യതയനുസരിച്ച് കൂടുതല്‍ സ്ഥലങ്ങളില്‍ കാട്ടാനശല്യം ഇല്ലാതാക്കുന്നതിനു നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ മഞ്ചേശ്വരം നിയമസഭാ മണ്ഡലം പരിധിയില്‍ 13,44,527 രൂപയുടെ നാശനഷ്ടം കാട്ടാനശല്യം മൂലമുണ്ടായിട്ടുണ്ടെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു.
കാസര്‍കോട് മണ്ഡലത്തില്‍ 18,53,724 രൂപയുടെയും കാഞ്ഞങ്ങാട്ട് 4,26,718 രൂപയുടെയും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1,22,275 രൂപയുടെയും ഉദുമയില്‍ 7,84,801 രൂപയുടെയും നാഷനഷ്ടവുമുണ്ടായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കാട്ടാനശല്യത്തില്‍ ജില്ലയില്‍ 64 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായതായി മന്ത്രി പറഞ്ഞു.