കാട്ടില്‍ ഒളിപ്പിച്ച കത്തിവാള്‍ കണ്ടെത്തി

0
24

കാഞ്ഞങ്ങാട്‌: തൊഴിലുറപ്പു തൊഴിലാളികള്‍ കാടു വെട്ടിത്തെളിക്കുന്നതിനിടയില്‍ കണ്ടെത്തിയ കത്തിവാള്‍ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.കാഞ്ഞങ്ങാട്‌, ഇഖ്‌ബാല്‍ റെയില്‍വെ ഗേറ്റിനു തെക്കു ഭാഗത്തെ റെയില്‍പാളത്തിനു സമീപം കാടു വെട്ടിത്തെളിക്കുകയായിരുന്ന തൊഴിലാളികള്‍ക്കാണ്‌ കത്തി ലഭിച്ചത്‌. വിവരമറിഞ്ഞ്‌ എത്തിയ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ കത്തി വാള്‍ കസ്റ്റഡിയിലെടുത്തു. ഏറെ പഴക്കമില്ലാത്തതാണ്‌ കത്തി. ഇത്‌ എങ്ങിനെ അവിടെ എത്തിയെന്നതിനെ കുറിച്ച്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY