മാനവ മൈത്രിയുടെ കവാട സമര്‍പ്പണം റിപ്പബ്ലിക്ക്‌ ദിനത്തില്‍

0
29

പെരിയ: മാനവ മൈത്രിയുടെ പ്രതീകമായി കുണിയ ദേശീയപാതയോരത്ത്‌ നിര്‍മ്മിച്ച പ്രവേശന കവാടം റിപ്പബ്ലിക്ക്‌ ദിനത്തില്‍ നാടിന്‌ സമര്‍പ്പിക്കും. കുണിയ ബിലാല്‍ മസ്‌ജിദ്‌, ആയംപാറ മഹാവിഷ്‌ണു ക്ഷേത്രം എന്നിവിടങ്ങളിലേയ്‌ക്കുള്ള റോഡിന്‌ കുറുകെയാണ്‌ മത സാഹോദര്യത്തിന്റെ ഉണര്‍ത്തുപാട്ടായി കമാനം പണി കഴിപ്പിച്ചത്‌.
സാമ്പത്തിക ചെലവുകള്‍ യു എ ഇ കമ്മിറ്റിയും ബിലാല്‍ മസ്‌ജിദ്‌ കമ്മിറ്റിയും പങ്കിട്ടപ്പോള്‍ നിര്‍മ്മാണത്തിന്‌ ക്ഷേത്ര കമ്മിറ്റിയും പ്രവേശന കവാട നിര്‍മ്മാണ കമ്മിറ്റിയും നേതൃത്വം നല്‍കി. 26ന്‌ രാവിലെ 10ന്‌ നടക്കുന്ന ചടങ്ങില്‍ കുണിയ ജുമാമസ്‌ജിദ്‌ ഖത്തീബ്‌ അബ്‌ദുള്‍ ഖാദര്‍ നദ്‌വി, മഹാവിഷ്‌ണു ക്ഷേത്ര രക്ഷാധികാരി എന്‍ കുഞ്ഞിരാമന്‍ ഉരുളംകോടി തായര്‍ എന്നിവര്‍ ചേര്‍ന്ന്‌ നാടിന്‌ സമര്‍പ്പിക്കും.

NO COMMENTS

LEAVE A REPLY