മൊഗ്രാല്‍ : നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമം. കൊപ്പളം റെയില്‍വേ അടിപ്പാത നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. തെരഞ്ഞെടുപ്പ് വരുമ്പോഴൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയം സജീവമായി ചര്‍ച്ചയാക്കുമായിരുന്നു. പക്ഷെ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എല്ലാ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും നിശബ്ദമാവുകയായിരുന്നു പതിവ്. ഒടുവില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പൗര സമിതി രൂപീകരിച്ച് സമരരംഗത്തേക്ക് ഇറങ്ങുകയായിരുന്നു. പൗര സമിതി നിരന്തരം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അധികാരികളുമായി ബന്ധപ്പെടുകയായിരുന്നു. എം പി, ജില്ലാ കളക്ടര്‍, റെയിവേ ഡിവിഷണല്‍ എഞ്ചിനീയര്‍, കരാറുകാര്‍ എന്നിവരില്‍ ശക്തമായ സമ്മര്‍ദ്ധം ചെലുത്തി. പൗരസമിതിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നിര്‍മ്മാണപ്രവര്‍ത്തനത്തിന് സഹായസഹകരണങ്ങള്‍ ചെയ്തുവരുന്നു.