പുല്ലരിയുന്നതിനിടെ ഹൃദയാഘാതം; മരണം

0
25

ഇരിയണ്ണി: പുല്ലരിയുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നു മുളിയാര്‍ ഈസ്റ്റ്‌ ബെള്ളിപ്പാടിയിലെ കെ മുഹമ്മദ്‌ കുഞ്ഞി (58)അന്തരിച്ചു. പുല്ലരിയുന്നതിനിടയില്‍ കുന്നിന്‍ മുകളില്‍ നിന്ന്‌ പത്ത്‌ അടി താഴേക്ക്‌ വീണ ഇദ്ദേഹത്തെ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന്‌ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബീഫാത്തിമ. മക്കള്‍: അബ്ദുള്‍ നാസര്‍, അബ്ദുള്‍ റഹ്മാന്‍ ( ഇരുവരും ദുബായ്‌). മരുമക്കള്‍: ഫസീല, അന്നത്ത്‌. സഹോദരങ്ങള്‍: അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ ഖാദര്‍, സുലൈക്ക, സുഹറ, സമീറ.

NO COMMENTS

LEAVE A REPLY