ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്‌; തെളിവെടുപ്പിനു കൊണ്ടുവന്ന മാതാവിനെതിരെ പ്രതിഷേധം

0
26

കാട്ടുകുക്കെ: ഒന്നര വയസ്സുകാരനായ മകനെ കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ അറസ്റ്റിലായ മാതാവിനെ ഇന്നലെ പൊലീസ്‌ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുത്തു.കാട്ടുകുക്കെ പെര്‍ളത്തടുക്കയിലെ ബാബുവിന്റെ ഭാര്യ ശാരദ(34)യെയാണ്‌ ബദിയഡുക്ക എസ്‌ ഐ വി കെ അനീഷും സംഘവും തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ചത്‌. കുട്ടിയെ എറിഞ്ഞുകൊന്ന കിണറും വീട്ടുപരിസരങ്ങളും പ്രതിയെയും കൊണ്ട്‌ പൊലീസ്‌ പരിശോധിച്ചു. ശാരദയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്നു പൊലീസ്‌ തെളിവെടുത്തു.തെളിവെടുപ്പിനെത്തിച്ച ശാരദക്കു നേരെ ബന്ധുക്കള്‍ പ്രകോപിതരായിരുന്നു. കഴിഞ്ഞ ഡിസംബര്‍ നാലിനാണ്‌ ഒന്നരവയസുകാരനായ മകന്‍ സാത്വിക്കിനെ ശാരദ വീട്ടിനടുത്തുള്ള പൊതുകിണറ്റിലെറിഞ്ഞത്‌. ജനുവരി അഞ്ചിനാണ്‌ സംഭവത്തില്‍ ശാരദ അറസ്റ്റിലായത്‌.ഒരു ദിവസത്തേക്കാണ്‌ കോടതി ഇന്നലെ ശാരദയെ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടിരുന്നത്‌. തെളിവെടുപ്പിനു ശേഷം ഇന്നലെ തന്നെ ഇവരെ കോടതിയില്‍ ഹാജരാക്കി.

NO COMMENTS

LEAVE A REPLY