ഹോട്ടല്‍ ഭക്ഷണത്തില്‍ കളര്‍ ചേര്‍ത്താല്‍ നടപടി

0
24

കാസര്‍കോട്‌: ഹോട്ടല്‍ ഭക്ഷണത്തില്‍ കളര്‍ ചേര്‍ത്താല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന്‌ ഭക്ഷ്യ സുരക്ഷാ നോഡല്‍ ഓഫീസര്‍ എസ്‌ ഹേമാംബിക പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ഹോട്ടല്‍ ആന്റ്‌ റസ്റ്റോറന്റ്‌ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹോട്ടല്‍ ഉടമകള്‍ക്കുള്ള ഫോസ്‌ ടാക്‌ ട്രെയിനിംഗ്‌ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഫുഡ്‌ സേഫ്‌റ്റി ഓഫീസര്‍ മുസ്‌തഫ കെ പി ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദ്‌ ഐഡിയല്‍ ആധ്യക്ഷം വഹിച്ചു.മുഹമ്മദ്‌ അറഫാത്ത്‌, മുഹമ്മദ്‌ ജാഫര്‍, നാരായണ പൂജാരി, അജേഷ്‌ ഡി എന്നിവര്‍ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY