ഷിറിയ പാലത്തിനടുത്ത്‌ മാലിന്യങ്ങള്‍ തള്ളുന്നു

0
21
Exif_JPEG_420

ഉപ്പള: കോഴി അവശിഷ്‌ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ റോഡരുകില്‍ തള്ളുന്നത്‌ ദുരിതമുണ്ടാക്കുന്നു.ഷിറിയ പാലത്തിനടുത്താണ്‌ റോഡരുകില്‍ മാലിന്യങ്ങള്‍ പതിവായി തള്ളുന്നത്‌.
കോഴി അവശിഷ്‌ടങ്ങളും വിവാഹ വീടുകളില്‍ നിന്നും മറ്റുമായുള്ള ഭക്ഷണാവശിഷ്‌ടങ്ങളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ്‌ രാത്രി കാലങ്ങളില്‍ എത്തിച്ച്‌ ഇവിടെ തള്ളുന്നത്‌. ഇതേ തുടര്‍ന്ന്‌ പരിസരമാകെ ദുര്‍ഗന്ധം വമിക്കുകയാണ്‌. ഇതുവഴിയുള്ള യാത്രക്കാര്‍ മൂക്കുപൊത്തിയാണ്‌ നടന്നു നീങ്ങുന്നത്‌. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു. റോഡരുകില്‍ തള്ളുന്ന മാലിന്യം കാക്കകള്‍ കൊത്തിയും തെരുവുനായ്‌ക്കള്‍ കടിച്ചു വലിച്ചും കൊണ്ടുപോകുന്നതും യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്‌.

NO COMMENTS

LEAVE A REPLY