പള്ളിക്കര: ചേറ്റുക്കുണ്ട് കടപ്പുറം ഖിളര്‍ ജുമാ മസ്ജിദ് ഖാസിയായി സമസ്ത കേന്ദ്ര മുശാവറ അംഗവും സഅദിയ്യ ശരീഅത്ത് കോളജ് വൈസ് പ്രിന്‍സിപ്പലുമായ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ചുമതലയേറ്റു.സമസ്ത ഉപാദ്ധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ തലപ്പാവണിയിച്ചു. സയ്യിദ് കെ പി എസ് തങ്ങള്‍ പ്രാര്‍ഥന നടത്തി. ജമാഅത്ത് പ്രസിഡന്റ് മൊയ്തീന്‍കുഞ്ഞിയുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജാഫര്‍ സ്വാദിഖ് സഅദി , ഹസൈനാര്‍ സഖാഫി, ബി കെ അഹ്മദ് മൗലവി, മദനി ഹമീദ് ഹാജി, അബ്ദുല്ല സഅദി, ആബിദ് സഖാഫി, അബ്ദുല്‍ ഖാദിര്‍ ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി, ചിത്താരി അബ്ദുല്ല ഹാജി, തുടങ്ങിയവര്‍ സംബന്ധിച്ചു. ഖതീബ് യൂസുഫ് സഖാഫി സ്വാഗതം പറഞ്ഞു.