കശുവണ്ടി വികസന കോര്‍പറേഷന്‍ അനുമതി; കുറ്റപത്രം സമര്‍പ്പിച്ചു

0
15

തിരു: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ ചെയര്‍മാന്‍ ഐ എന്‍ ടി യു സി നേതാവ്‌ ആര്‍ ചന്ദ്രശേഖരന്‍, എം ഡി കെ എ രതീഷ്‌, കരാറുകാരന്‍ ജയിംസ്‌ മോന്‍ ജോസഫ്‌ എന്നിവര്‍ക്കെതിരെയാണ്‌ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്‌. അഴിമതി നിരോധന വകുപ്പ്‌ ഒഴിവാക്കിയാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്‌.
നേരത്തെ ഐ എന്‍ ടി യു സി നേതാവ്‌ ആര്‍ ചന്ദ്രേശഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

NO COMMENTS

LEAVE A REPLY