ചെറുവത്തൂര്‍: മണല്‍ മാഫിയയെ പിന്തുടര്‍ന്ന പൊലീസ് വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ചു.കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെ പടന്ന മൂസാഹാജി മുക്കിലാണ് അപകടം.
മണല്‍കടത്ത് വ്യാപകമായ പടന്ന പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ നൈറ്റ് പട്രോളിംഗിന് എത്തിയതായിരുന്നു ചന്തേര പൊലീസ.്
ഇതിനിടയിലാണ് അനധികൃതമായി കടത്തിയ മണലുമായി ലോറി എത്തിയത്. ലോറിക്ക് പൊലീസ് കൈകാണിച്ചു നിര്‍ത്താതെ പോയപ്പോഴാണ് പിന്തുടര്ന്നത്. ഇതിനിടയിലാണ് മൂസഹാജി മുക്കില്‍വച്ച് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് തകരുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു.