മുള്ളേരിയ: റബ്ബര്‍ തോട്ടത്തിന് അകത്ത് പ്രത്യേക ഷെഡ്ഡ് കെട്ടി ചീട്ടുകളിക്കുകയായിരുന്ന നാലുപേര്‍ അറസ്റ്റില്‍. 40 വോളം പേര് ഓടിപ്പോയി. കളിസ്ഥലത്ത് നിന്ന് അഞ്ചു ബൈക്കുകളും രണ്ട് ഓട്ടോകളും 5250 രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആദൂര്‍ എസ് ഐ രത്നാകരന് പെരുമ്പളയുടെ നേതൃത്വത്തില്‍ ബെള്ളൂര്‍, അഡ്വളയില് ഇന്നലെ രാത്രിയാണ് ചീട്ടുകളി കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്. നാട്ടക്കല്ലിലെ ജയരാജ് (29), ബാലകൃഷ്ണ റൈ (63), ബെള്ളൂരിലെ ദിനേശ് (30), ബസ്തിയിലെ രാധാകൃഷ്ണ (45) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.