കാഞ്ഞങ്ങാട്: മഞ്ചേശ്വരം, കുമ്പള,കാസര്‍കോട് ഭാഗത്തെ കടലില്‍ കേരളത്തില്‍ നിരോധിച്ച ലൈറ്റ് ഫിഷിംഗ് നടത്തിയ രണ്ടു കര്‍ണ്ണാടക ബോട്ടുകള്‍ പിടികൂടി. കുമ്പള കടപ്പുറത്തിന് 18 കിലോമീറ്റര്‍ പടിഞ്ഞാറ് കടലില്‍ നിന്നും മംഗളൂരു സ്വദേശികളായ പ്രദീപ് കുമാറിന്റ ഉടമസ്ഥതയിലുള്ള ` ബീമ ` എന്ന ബോട്ടും ‘നമ്യത പൈ യുടെ ഉടമസ്ഥതയിലുള്ള ` ശ്രീ മഹാമായ” എന്ന ബോട്ടുകളാണ് പിടിയിലായത്.’ പട്രോളിംഗ് സംഘത്തെ കണ്ട മീന്‍പിടുത്ത ബോട്ടിലെ ജീവനക്കാര്‍ വല മുറിച്ച് രക്ഷപ്പെടാന്‍ നോക്കിയെങ്കിലും പിന്തുടര്ന്നു പിടികൂടി. അന്യസംസ്ഥാന ബോട്ടുകള്‍ അനധികൃതമായി മല്‍സ്യബന്ധനം നടത്തുന്നു എന്ന ജില്ലയിലെ മത്സ്യതൊഴിലാളികളുടെ പരാതിയെ തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവി ശില്‍പ്പ ഐ പി എസിന്റെയും ഫിഷറീസ് ഡെപ്യുട്ടി ഡയറക്റ്റര്‍ പി.വി.സതീശന്റെയും നിര്‍ദ്ദേശ പ്രകാരം ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഫിഷറീസ് റസ്ക്യൂ ബോട്ടില്‍ നടത്തിയ പെട്രോളിംഗില്‍ തളങ്കര കോസ്റ്റല്‍ സ്റ്റേഷന് പൊലീസിലെ എ.എസ് ഐ എം.ടി പി സെയ്ഫുദ്ദീന്‍ , സി.പി. ഒ പവിത്രന്, കുമ്പള കോസ്റ്റല്‍ പൊലീസിലെ സി.പി. ഒ പ്രജീഷ്, അജേഷ്, തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലിസിലെ സി.പി. ഒ സനൂപ്, സുഭാഷ് കോസ്റ്റല്‍ വാഡന്‍ വിനിത് ഫിഷറീസ് റസ്ക്യൂ ഗാഡ് പി.മനു’, എം.ധനിഷ്, കെ.സനീഷ്, സേതുമാധവന് പി.വി നാരായണന് , സതിശന് എന്നിവര്‍ ചേര്‍ന്നാണ് ബോട്ടുകള്‍ പിടികൂടിയത്. പിടികൂടിയ ബോട്ടിനെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്നും ഫിഷറീസ് ഡി.ഡി. അറിയിച്ചു. കഴിഞ്ഞ ആഴ്ച പിടികൂടിയ ബോട്ടിനു നാലു ലക്ഷത്തോളം രൂപ പിഴ അടച്ചശേഷമാണ് വിട്ടയച്ചത്.