ഓപ്പറേഷന്‍ സ്‌ക്രീന്‍ ` ജില്ലയില്‍ ആദ്യ ദിനം 104 പേര്‍ കുടുങ്ങി

0
17

കാഞ്ഞങ്ങാട്‌: വാഹനങ്ങളിലെ കൂളിംഗ്‌ ഫിലിം ,കര്‍ട്ടന്‍ എന്നിവ പാടില്ല എന്ന കോടതികളുടെ ഉത്തരവുകള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന `ഓപറേഷന്‍ സ്‌ക്രീന്‍ ` പരിശോധനയില്‍ ജില്ലയില്‍ 104 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. കാസര്‍കോട്‌ ആര്‍ ടി ഒ എ കെ രാധാകൃഷ്‌ണന്‍, എന്‍ഫോഴ്‌സ്‌മെന്റ്‌ ആര്‍ ടി ഒ ടി.എം ജേര്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്‌, വെള്ളരിക്കുണ്ട്‌ ജോയിന്റ്‌ ആര്‍ ടി ഒ മാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, അസിസ്റ്റന്റ്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധനയില്‍ പങ്കെടുത്തു. നിയമലംഘനങ്ങളുടെ ഫോട്ടോ എടുത്ത്‌ ഇ ചലാന്‍ വഴിയും കേസെടുത്തു. ഇ ചലാന്‍ സന്ദേശം ലഭിച്ച വാഹന ഉടമകള്‍ കൂളിംഗ്‌ ഫിലിം / കര്‍ട്ടണ്‍ നീക്കം ചെയ്‌ത്‌ പരിശോധനക്ക്‌ ഹാജരാക്കി ഓണ്‍ലൈന്‍ വഴി പിഴ അടക്കേണ്ടിവരും. ഏതെങ്കിലും സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ വാഹനങ്ങള്‍, ജനപ്രതിനിധികളുടെ വാഹനങ്ങള്‍ എന്നിവയില്‍ ഇത്തരം ഫിലിമുകളോ, കര്‍ട്ടനുകളോ ഉണ്ടെങ്കില്‍ നീക്കം ചെയ്യണമെന്നും കര്‍ശന പരിശോധന തുടരുമെന്നും ആര്‍ടിഒ മാര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY