കാസര്‍കോട്‌ നഗരസഭാ സ്റ്റാന്റിംഗ്‌ കമ്മിറ്റി തെരഞ്ഞെടുപ്പ്‌: ലീഗിന്‌ നാല്‌, ബി ജെ പിക്ക്‌ ഒന്ന്‌

0
31

കാസര്‍കോട്‌: കാസര്‍കോട്‌ നഗരസഭാ സ്റ്റാന്റിംഗ്‌ കമ്മിറ്റി തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയായി. ഇന്നു നടന്ന വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ബി ജെ പിയിലെ രജനി തെരഞ്ഞെടുക്കപ്പെട്ടു. രജനിക്കും മുസ്ലീംലീഗിലെ മമ്മു ചാലയ്‌ക്കും തുല്യ വോട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന്‌ നടത്തിയ നറുക്കെടുപ്പില്‍ രജനി വിജയിച്ചു.മറ്റു സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്മാര്‍: വികസനം- അബ്ബാസ്‌ ബീഗം, ക്ഷേമകാര്യം- റീത്ത ആര്‍, ആരോഗ്യം- ഖാലിദ്‌ പച്ചക്കാട്‌, പൊതുമരാമത്ത്‌- സിയാന ഹനീഫ (എല്ലാവരും മുസ്ലീംലീഗ്‌).

NO COMMENTS

LEAVE A REPLY