കോവിഡ്‌ വാക്‌സിനേഷനു തുടക്കമായി; കാസര്‍കോട്ട്‌ 9 കേന്ദ്രങ്ങളില്‍ കുത്തിവെയ്‌പ്‌

0
39

കാസര്‍കോട്‌: കാസര്‍കോട്‌ ജില്ലയിലെ ഒന്‍പതു കേന്ദ്രങ്ങളില്‍ കോവിഡ്‌ വാക്‌സിന്‍ കുത്തിവെയ്‌പ്‌ ആരംഭിച്ചു. ജില്ലാതല ഉദ്‌ഘാടനം ജില്ലാ ആശുപത്രിയില്‍ നടന്നു. കാസര്‍കോട്‌ ജനറല്‍ ആശുപത്രി, ഉക്കിനടുക്ക മെഡിക്കല്‍ കോളേജ്‌, നീലേശ്വരം മംഗല്‍പ്പാടി, ബേഡഡുക്ക താലൂക്കാശുപത്രികള്‍ എന്നിവിടങ്ങളിലും പനത്തടി ആശുപത്രിയിലുമാണ്‌ കുത്തിവെയ്‌പ്‌. ജനറല്‍ ആശുപത്രിയില്‍ ഇന്നു നാല്‍പ്പതു പേര്‍ക്കാണ്‌ കുത്തിവെയ്‌പ്‌ നടക്കുക.കുത്തി വെയ്‌പിനു വിധേയരാകുന്നവരെ അരണിക്കൂര്‍ നിരീക്ഷണത്തിനു വിധേയമാക്കും. ഇതിനു പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ കൈകാര്യം ചെയ്യുന്നതിനു മെഡിക്കല്‍ ടീമും ആംബുലന്‍സുകളും തയ്യാറാക്കി വച്ചിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY