ബസ്സുകളില്‍ കടത്തിയ പുകയില ഉല്‍പ്പന്നങ്ങളും മദ്യവും പിടികൂടി

0
30

മഞ്ചേശ്വരം: വാമഞ്ചൂര്‍ ചെക്ക്‌ പോസ്റ്റില്‍ എക്‌സൈസ്‌ നടത്തിയ പരിശോധനയില്‍ കെ എസ്‌ ആര്‍ ടി സി ബസ്സുകളില്‍ കടത്തുകയായിരുന്ന അന്‍പത്‌ കിലോ പുകയില ഉല്‍പ്പന്നങ്ങളും 50 പാക്കറ്റ്‌ മദ്യവും പിടികൂടി. ഒരാള്‍ അറസ്റ്റില്‍. ഇന്നലെ ഉച്ചക്കും രാത്രിയും നടത്തിയ പരിശോധനയിലാണ്‌ പുകയില ഉല്‍പ്പന്നങ്ങളും മദ്യവും പിടികൂടിയത്‌. ഇന്നലെ ഉച്ചക്ക്‌ മംഗ്‌ളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക്‌ വരികയായിരുന്ന കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്സില്‍ നിന്നാണ്‌ 180 മില്ലിയുടെ 50 പാക്കറ്റ്‌ മദ്യം പിടികൂടിയത്‌. എന്നാല്‍ മദ്യം കടത്തിയയാളെ കണ്ടെത്താനായില്ല. ബസ്സിന്റെ സീറ്റിനടിയില്‍ സഞ്ചിയിലാക്കി ഒളിപ്പിച്ചു വെച്ച നിലയിലാണുണ്ടായത്‌. ഇന്നലെ രാത്രി 10.45ന്‌ മംഗ്‌ളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക്‌ വരികയായിരുന്ന കേരള ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്സില്‍ നിന്നാണ്‌ അന്‍പത്‌ കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്‌. ഇതുമായി ബന്ധപ്പെട്ട്‌ ബംഗാള്‍ സ്വദേശി ഫരീദി (25)നെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഗിരീഷ്‌, എസ്‌ ഐ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പുകയില ഉല്‍പ്പന്നങ്ങളും മദ്യവും പിടികൂടിയത്‌.

NO COMMENTS

LEAVE A REPLY