നിര്‍ത്തിയിട്ട ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

0
32

കാഞ്ഞങ്ങാട്‌: നിര്‍ത്തിയിട്ട ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഇന്നലെ വൈകീട്ട്‌ കാഞ്ഞങ്ങാട്‌ ബസ്‌സ്റ്റാന്റിലാണ്‌ അപകടം. നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസിന്റെ ടയറാണ്‌ വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിച്ചത്‌. ബസിന്റെ ബോഡിക്ക്‌ സാരമായി കേടുപാടുണ്ടായി. ബസ്‌ നിര്‍ത്തിയിട്ടിരുന്നതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. കാഞ്ഞങ്ങാട്‌-നീലേശ്വരം-തൈക്കടപ്പുറം റൂട്ടിലോടുന്ന ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌.

NO COMMENTS

LEAVE A REPLY