പെര്‍ളടുക്കം: കൊളത്തൂര്‍ വില്ലേജില്‍ റവന്യൂ ഭൂമി കൈയ്യേറി നിര്‍മ്മിച്ച ഷെഡുകള്‍ പൊളിച്ചും തീയിട്ടും നീക്കം ചെയ്തു. കൊളത്തൂര്‍ വില്ലേജിലെ മഞ്ഞടുക്കം, പ്ലാത്തിയിലെ കൈയ്യേറ്റമാണ് ഒഴിപ്പിച്ചത്. വില്ലേജിനു ഓഫീസിനു സമീപത്തെ ഒരേക്കറേളം റവന്യൂ ഭൂമിയാണ് പൊയ്നാച്ചി, പള്ളിക്കര ഭാഗങ്ങളില്‍ നിന്നും എത്തിയവര്‍ കൈയ്യേറിയതെന്നു വില്ലേജ് ഓഫീസര്‍ നോയല്‍ പറഞ്ഞു. മുളയും ഓലയും ഉപയോഗിച്ച് താല്‍ക്കാലിക ഷെഡ്ഡുകെട്ടിയാണ് കൈയ്യേറ്റം. സ്ഥലത്തിനു ചുറ്റും ചെങ്കല്ലു ഉപയോഗിച്ച് വരമ്പും നിര്‍മ്മിച്ചിരുന്നു. സ്ഥിരം കെട്ടിടം കെട്ടാനുള്ള ശ്രമം തുടങ്ങിയതിനു പിന്നാലെയാണ് ഭൂരേഖ വിഭാഗം തഹസില്‍ദാര്‍ ആര് കെ സുനില്‍, കൊളത്തൂര്‍ വില്ലേജ് ഓഫീസര്‍ നോയല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം എത്തിയത്. താല്‍ക്കാലിക ഷെഡുകള്‍ തീയിട്ടു നിശിപ്പിച്ചാണ് സംഘം മടങ്ങിയത്. ഷെഡുകള്‍ നിര്‍മ്മിച്ച് കൈവശ ഭൂമിയാണെന്നു വരുത്തി തീര്‍ത്ത് പഞ്ചായത്തില്‍ നിന്നു നമ്പര്‍ വാങ്ങി വില്പന നടത്താനായിരുന്നു പദ്ധതിയെന്നു പറയുന്നു. ഇതിനിടയിലാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.