കാവുകളിലും ക്ഷേത്രങ്ങളിലും വീണ്ടും കാല്‍ചിലമ്പൊലി ഉയര്‍ന്നു

0
16

കാഞ്ഞങ്ങാട്‌: ക്ഷേത്രങ്ങളിലും കാവുകളിലും വീണ്ടും തെയ്യങ്ങളുടെ കാല്‍ ചിലമ്പൊലിയും വാക്കുരിയാട്ടവും ഉയര്‍ന്നു. കോവിഡ്‌ മഹാമാരിയെ തുടര്‍ന്ന്‌ പത്തുമാസമായി തെയ്യംകെട്ട്‌ ഉള്‍പ്പെടെയുള്ള ഉത്സവ പരിപാടികളെല്ലാം നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവു നല്‍കിയതിനെ തുടര്‍ന്നാണ്‌ തെയ്യാട്ടങ്ങള്‍ക്ക്‌ വീണ്ടും തുടക്കമായത്‌. കാഞ്ഞങ്ങാട്‌ എല്‍ വി ടെമ്പിള്‍ മഠത്തില്‍ തറവാട്‌ നവീകരണ പുന:പ്രതിഷ്‌ഠാ കര്‍മ്മം ഇന്നലെ നടന്നു. പെരിയ കലാംനഗര്‍ ശ്രീകരിം ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത്‌ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ തെയ്യം അരങ്ങിലാടി. ഭക്തര്‍ക്ക്‌ അനുഗ്രഹം പകര്‍ന്നു. ചെറുവത്തൂര്‍, കാട്ടുതല കാലിച്ചാന്‍ ദേവസ്ഥാനത്ത്‌ ഇന്നലെ കാലിച്ചാന്‍ തെയ്യം ഭക്തര്‍ക്ക്‌ ദര്‍ശന സായൂജ്യം നല്‍കി. കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബാത്തൂര്‍ ശ്രീ ഭഗവതി ക്ഷേത്ര നവീകരണ പുന:പ്രതിഷ്‌ഠാ ബ്രഹ്‌മ കലശോത്സവം ഫെബ്രുവരി 12 മുതല്‍ 17 വരെ നടത്താന്‍ നാട്ടുകാരുടെ യോഗം തീരുമാനിച്ചു.
വരും ദിവസങ്ങളില്‍ കൂടുതല്‍ ദേവസ്ഥാനങ്ങളില്‍ ഉത്സവങ്ങള്‍ക്ക്‌ തുടക്കമാകും.

NO COMMENTS

LEAVE A REPLY