കാസര്‍കോട്‌ പാക്കേജിന്‌ 160 കോടി

0
29

തിരു: പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ്‌ ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌ നിയമസഭയില്‍ അവതരിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ ക്ഷേമ -വികസന-സാമൂഹ്യ സുരക്ഷാ പദ്ധതികളും ജനപ്രിയ പ്രഖ്യാപനങ്ങളും അടങ്ങിയതാണ്‌ ബജറ്റ്‌.
സാമൂഹികക്ഷേമ പെന്‍ഷന്‍ 1600 രൂപയായി ഉയര്‍ത്തുമെന്നും ഇത്‌ ഏപ്രില്‍ മാസത്തോടെ പ്രാബല്യത്തില്‍ വരുമെന്നും ബജറ്റ്‌ പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കി. നെല്ലിന്റെ സംഭരണവില 28 രൂപയായും റബ്ബറിന്റെ താങ്ങുവില 170 രൂപയായും ഉയര്‍ത്തുന്നതായും മന്ത്രി പറഞ്ഞു.
ബജറ്റിലെ മറ്റു പ്രധാനനിര്‍ദ്ദേശങ്ങള്‍:- 8 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുക, ആരോഗ്യവകുപ്പില്‍ 4000 തസ്‌തികകള്‍ സൃഷ്‌ടിക്കും, 15000 കോടിയുടെ കിഫ്‌ബി പദ്ധതികള്‍ പൂര്‍ത്തിയാക്കും, കിഫ്‌ബി ഉത്തേജന പാക്കേജിന്‌ 60,000 കോടി, നാളികേരത്തിന്റെ സംഭരണ വില 32 രൂപയായി ഉയര്‍ത്തി, ആരോഗ്യ സര്‍വ്വകലാശാലാ ഗവേഷണ കേന്ദ്രത്തിനു ഡോ: പല്‍പ്പുവിന്റെ പേരിടും, സ്‌ത്രീ പ്രൊഫഷണലുകള്‍ക്ക്‌ ഹ്രസ്വപരിശീലനം നല്‍കി ജോലിക്ക്‌ പ്രാപ്‌തരാക്കും, 20 ലക്ഷം പേര്‍ക്ക്‌ അഞ്ചുവര്‍ഷം കൊണ്ട്‌ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ജോലി നല്‍കുന്ന പദ്ധതിക്ക്‌ തുടക്കം, എല്ലാ വീട്ടിലും ലാപ്‌ടോപ്പ്‌, സംവരണ വിഭാഗക്കാര്‍ക്ക്‌ സൗജന്യമായി ലാപ്പ്‌ടോപ്പ്‌, കെ ഫോണ്‍ ഒന്നാംഘട്ടം ഫെബ്രുവരിയില്‍, സര്‍ക്കാര്‍ കോളേജുകളുടെ പശ്ചാത്തല സൗകര്യവികസനത്തിനു 56 കോടി, സര്‍വ്വകലാശാലകളില്‍ ഓട്ടോണമസ്‌ കേന്ദ്രങ്ങള്‍ക്കായി 500 കോടി, കൈത്തറിമേഖലയ്‌ക്ക്‌ 52 കോടി, തൊഴിലുറപ്പ്‌ പദ്ധതിയില്‍ മൂന്നു ലക്ഷം പേര്‍ക്കു കൂടി തൊഴില്‍, അയ്യങ്കാളി തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ 100കോടി, തൊഴിലുറപ്പു പദ്ധതിയില്‍ ക്ഷേമനിധി ഏര്‍പ്പെടുത്തും, പ്രവാസി പെന്‍ഷന്‍ 3500രൂപയാക്കി, കാര്‍ഷിക വികസനത്തിനു മൂന്നിന കര്‍മ്മപദ്ധതി, മൂന്നു വ്യവസായ ഇടനാഴികള്‍ക്ക്‌ 50,000 കോടി, ക്യാന്‍സര്‍ മരുന്നുനിര്‍മ്മാണത്തിനു പ്രത്യേക പാര്‍ക്ക്‌, വയോജന ക്ഷേമത്തിനു കാരുണ്യ അറ്റ്‌ഹോം, മരുന്നുകള്‍ വീടുകളില്‍ എത്തിക്കും, കടല്‍ഭിത്തിനിര്‍മ്മാണത്തിനു 150കോടി, മത്സ്യമേഖലയില്‍ മണ്ണെണ്ണ വിതരണത്തിനു 60കോടിപാലിയേറ്റീവ്‌ മേഖലയിലെ വാഹനങ്ങള്‍ക്കു നികുതി കുറയ്‌ക്കും, വ്യവസായത്തിനുള്ള രജിസ്‌ട്രേഷന്‍ സ്റ്റാമ്പ്‌ ഡ്യൂട്ടി കുറയ്‌ക്കും.

NO COMMENTS

LEAVE A REPLY