കണ്ണൂരില്‍ സ്വര്‍ണ്ണവേട്ട; കാഞ്ഞങ്ങാട്‌ സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

0
28

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനതാവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. കാഞ്ഞങ്ങാട്‌ സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. കാഞ്ഞങ്ങാട്‌ പള്ളിക്കര കീക്കാനത്തെ പൂച്ചക്കാട്‌ ഹൗസില്‍ മുഹമ്മദ്‌ റിയാസ്‌(25), വയനാട്‌ സ്വദേശി മുഹമ്മദ്‌ ഫൈസല്‍ (27), നാദാപുരം സ്വദേശി മുഹമ്മദ്‌ ഷബീര്‍ എന്നിവരെയാണ്‌ എയര്‍ കസ്റ്റംസ്‌ പിടികൂടിയത്‌.
മുഹമ്മദ്‌ റിയാസില്‍ നിന്ന്‌ 17.43 ലക്ഷം രൂപവിലമതിക്കുന്ന 345 ഗ്രാം സ്വര്‍ണ്ണവും മുഹമ്മദ്‌ ഫൈസലില്‍ നിന്ന്‌ 17.63 ലക്ഷം രൂപയുടെ 345 ഗ്രാം സ്വര്‍ണ്ണവും മുഹമ്മദ്‌ ഷബീറില്‍ നിന്ന്‌ 24.75 ലക്ഷം രൂപയുടെ 490 ഗ്രാം സ്വര്‍ണ്ണവുമാണ്‌ പിടികൂടിയത്‌. മുഹമ്മദ്‌ റിയാസ്‌ ഷാര്‍ജയില്‍ നിന്നുമാണ്‌ എത്തിയത്‌.

NO COMMENTS

LEAVE A REPLY