വാടക കുടിശിക;കടകളില്‍ നോട്ടീസ്‌ പതിച്ചും പൂട്ടിട്ടും നഗരസഭ

0
33

കാസര്‍കോട്‌: വാടക കുടിശിക പിരിച്ചെടുക്കുന്നതിനു കാസര്‍കോട്‌ നഗരസഭ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കാസര്‍കോട്‌ പുതിയ ബസ്‌സ്റ്റാന്റ്‌ പഴയബസ്‌ സ്റ്റാന്റ്‌, മത്സ്യമാര്‍ക്കറ്റ്‌ ഷോപ്പിംഗ്‌ കോംപ്ലക്‌സുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ നോട്ടീസ്‌ പതിച്ചു. ഷട്ടറുകളില്‍ പൂട്ടിടുകയും ചെയ്‌തു. 25നവോളം കടകളിലാണ്‌ നോട്ടീസ്‌ പതിച്ചതെന്നു റവന്യൂ ഓഫീസര്‍ റംസിയ ഇസ്‌മയില്‍ പറഞ്ഞു.പ്രസ്‌തുത ഷോപ്പിംഗ്‌ കോംപ്ലക്‌സുകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കടയുടമകള്‍ മാസങ്ങളായി വാടക തരാതെ കുടിശികയാക്കിയിരിക്കുകയാണെന്നും മുന്നണിയിപ്പ്‌ നല്‍കിയിട്ടും ഫലം ഇല്ലാതെ വന്നതോടെയാണ്‌ നടപടി ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY