നാട്ടുകാരെ ഭീതിയിലാക്കി കാട്ടുപോത്ത്‌; കാര്‍ഷിക വിളകളും നശിപ്പിച്ചു

0
27

ഉപ്പള: ജനവാസ കേന്ദ്രത്തില്‍ കാട്ടുപോത്തിന്റെ സാന്നിധ്യം നാട്ടുകാരെ ഭീതിയിലാക്കി. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതും പതിവായി.
ബായാര്‍ പൊസടിഗുംപെ, പഞ്ച, ആട്ടികുക്കെ എന്നീ പ്രദേശങ്ങളിലാണ്‌ കാട്ടുപോത്തിന്റെ സാന്നിധ്യം നാട്ടുകാരെ പരിഭ്രാന്തരാക്കുന്നത്‌. കഴിഞ്ഞ ദിവസം സന്ധ്യയോടെ ഈ പ്രദേശത്ത്‌ കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാര്‍ പറയുന്നു.
ഒരു കാട്ടുപോത്തിനെയും കിടാവിനെയും കണ്ടതായാണ്‌ പറയുന്നത്‌. ഇതേ തുടര്‍ന്ന്‌ നാട്ടുകാര്‍ നടത്തിയ തെരച്ചലില്‍ കാട്ടുപോത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. നാലു ദിവസം മുമ്പ്‌ സുബ്രഹ്‌മണ്യ ആട്ടിക്കുക്കെയുടെ നെല്‍കൃഷിയെല്ലാം കാട്ടുപോത്ത്‌ നശിപ്പിച്ചിരുന്നു. നാട്ടുകാരെ ഭീതിയിലാക്കിയുള്ള കാട്ടുപോത്തിന്റെ സാന്നിധ്യം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ്‌ അധികൃതരോട്‌ ആവശ്യപ്പെടുന്നത്‌. കാട്ടുപോത്തിന്റെ സാന്നിധ്യം ഉടലെടുത്തതോടെ പലരും വീടുകളില്‍ നിന്നു പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്‌.

NO COMMENTS

LEAVE A REPLY