അണങ്കൂര്‍-പെരുമ്പള റോഡ്‌ തകര്‍ച്ച; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്‌

0
36

കാസര്‍കോട്‌: തകര്‍ന്നു കിടക്കുന്ന അണങ്കൂര്‍-ടിപ്പുനഗര്‍ -ബദിര -ചാല-പെരുമ്പളക്കടവ്‌ റോഡ്‌ ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ പ്രക്ഷോഭത്തിനു ഒരുങ്ങുന്നു. പ്രക്ഷോഭ പരിപാടികളെ കുറിച്ച്‌ ആലോചിക്കാനും ആക്ഷന്‍ കമ്മറ്റി രൂപീകരിക്കാനും നാളെ നാട്ടുകാര്‍ അണങ്കൂരില്‍ യോഗം ചേര്‍ന്ന്‌ കര്‍മ്മ സമിതി രൂപീകരിക്കും.
നൂറുകണക്കനു വാഹനങ്ങള്‍ കടന്നു പോകുന്ന റോഡാണിത്‌. മാസങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡ്‌ അറ്റക്കുറ്റപ്പണി നടത്തണമെന്ന്‌ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. ഇപ്പോള്‍ റോഡില്‍ കൂടി കാല്‍നടയാത്രപോലും ദുഷ്‌ക്കരമാണെന്നു കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY