പ്രവാസി പുനരധിവാസ പദ്ധതി; ക്യാമ്പിനു എത്തിയവര്‍ നിരാശരായി

0
8

കാസര്‍കോട്‌: മടങ്ങി എത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്‌സ്‌ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം വായ്‌പാ നിര്‍ണ്ണയ ക്യാമ്പിനും സംരഭകത്വ പരിശീലനത്തിനും എത്തിയവര്‍ നിരാശരായി. കാനറാബാങ്ക്‌, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ്‌ ഡവലപ്പ്‌മെന്റ്‌ എന്നിവയുടെ സഹകരണത്തോടെ കാഞ്ഞങ്ങാട്‌, തലശ്ശേരി, പേരാമ്പ്ര, തിരൂര്‍, മലപ്പുറം, എന്നിവിടങ്ങളില്‍ ക്യാമ്പ്‌ നടത്തുമെന്നാണ്‌ സാമൂഹ്യമാധ്യമങ്ങള്‍ വഴി അറിയിച്ചിരുന്നത്‌.
കാഞ്ഞങ്ങാട്ട്‌ വ്യാപാര ഭവന്‍ ഹാളില്‍ ഇന്നു ക്യാമ്പു നടക്കുമെന്ന്‌ അറിയിച്ചിരുന്നു. ഇതുപ്രകാരം നിരവധിപേരാണ്‌ സ്ഥലത്ത്‌ എത്തിയത്‌. പത്തു മണി കഴിഞ്ഞിട്ടും ക്യാമ്പ്‌ നടത്തിപ്പുമായി ബന്ധപ്പെട്ടവര്‍ ആരും എത്തിയില്ല. ഇതേ തുടര്‍ന്ന്‌ നോര്‍ക്ക റൂട്‌സിന്റെ നമ്പരുകളില്‍ ബന്ധപ്പെട്ടുവെങ്കിലും ഫോണ്‍ എടുക്കാന്‍ പോലും അവര്‍ തയ്യാറായില്ലെന്നു ക്യാമ്പിനു എത്തിയവര്‍ പറഞ്ഞു. എന്നാല്‍ ആള്‍ക്കാര്‍ കൂടിയതിനാല്‍ നേരത്തെ പേര്‌ രജിസ്റ്റര്‍ചെയ്‌തവര്‍ക്കു ഓണ്‍ലൈനായിട്ടാണ്‌ പരിപാടി നടക്കുകയെന്നു അറിയിച്ചിരുന്നുവെന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY