കാസര്‍കോട്: ജില്ലയുടെ അഭിമാന സ്ഥാപനമായ ഭെല്‍ ഇ.എം.എല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന് എം.പി. ആവശ്യപ്പെട്ടു.
സ്ഥാപനം കൈമാറാനുള്ള അന്തിമ അനുമതിക്കായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നേതൃത്വം നല്‍കുമെന്നും ഉണ്ണിത്താന് പറഞ്ഞു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്റ് ഒപ്പ് മരചുവട്ടില്‍ ആരംഭിച്ച അനിശ്ചിതകാല റിലേ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് ഡോ.വി.പി.പി.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. സമരസമിതി ജനറല്‍ കണ്‍വീനര്‍ കെ.പി.മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു.അഡ്വ.പി.രാമചന്ദ്രന് നായര്‍, കെ.എ.മുഹമ്മദ് ഹനീഫ, എ.അഹമ്മദ് ഹാജി, കെ.എ.ശ്രീനിവാസന് ,അഷ്റഫ് എടനീര്‍,കരിവള്ളൂര്‍ വിജയന് ,കെ.ഭാസകരന്, ഷരീഫ് കൊടവഞ്ചി, എ.ഷാഹുല്‍ ഹമീദ്, മുത്തലിബ് പാറക്കെട്ട്, മാഹിന്‍ മുണ്ടക്കൈ ,കെ.രവീന്ദ്രന്, കെ.ദിനേശന്, ജമീല അഹമ്മദ്, പി.വി.കുഞ്ഞമ്പു, മനാഫ് നുള്ളിപ്പാടി, പി.വി.രവീന്ദ്രന് പ്രസംഗിച്ചു.