കാഞ്ഞങ്ങാട്; ആശുപത്രിക്കു മുന്നില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ അപകട ഭീഷണി പതിവായതോടെ സീബ്രാലൈന്‍ വരച്ച് ചുമട്ടു തൊഴിലാളികള്‍. ചെറുവത്തൂര്‍ ഗവ. ആശുപത്രിക്കു മുന്നിലാണ് റോഡില്‍ ചുമട്ടു തൊഴിലാളി യൂണിയന് (സി ഐ ടി യു) പ്രവര്‍ത്തകര്‍ സീബ്രാലൈന്‍ വരച്ചത്.
കീഴൂര്‍: ചോര്‍ച്ചയെത്തുടര്‍ന്നു പൊളിച്ചുമാറ്റിയ കീഴൂര്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിനടുത്തു പഞ്ചായത്ത് പുതിയ ബസ് വെയ്റ്റിംഗ് ഷെഡ് സ്ഥാപിച്ചെങ്കിലും പഴയതിന്റെ അവശിഷ്ടങ്ങള്‍ അവിടെത്തന്നെ കൂട്ടിയിട്ടിരിക്കുന്നതു യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാവുന്നു.
പൊളിച്ചുമാറ്റിയ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ അവിടെ റോഡ് സൈഡില്‍ കൂട്ടിയിരിക്കുകയാണ്. ഇതില്‍ തട്ടി വഴി യാത്രക്കാര്‍ വീഴുകയും കാലിനു സാരമായി പരിക്കേല്‍ക്കുകയും ചെയ്യുന്നതു പതിവായിരിക്കുകയാണ്. അവശിഷ്ടങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്നു കെ എസ് സാലി കീഴൂര്‍ പഞ്ചായത്തധികൃതരോട് ആവശ്യപ്പെട്ടു.