തലവേദനക്ക്‌ ഇഞ്ചക്ഷന്‍ എടുത്ത യുവതി മരിച്ചു; പൊലീസ്‌ കേസെടുത്തു

0
48

കുംബഡാജെ: തലവേദനയെത്തുടര്‍ന്നു ബദിയഡുക്കയില്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി ഇഞ്ചക്ഷനെത്തുടര്‍ന്നു മരിച്ചു.
കുംബഡാജെ ബെളിഞ്ച കജെയിലെ രാഘവന്റെ ഭാര്യ സീത (40)യാണ്‌ ഇന്നലെ വൈകിട്ട്‌ കാസര്‍കോടു സ്വകാര്യാശുപത്രിയില്‍ മരിച്ചത്‌.
ഇന്നലെ രാവിലെ തലവേദനയെത്തുടര്‍ന്നാണ്‌ ഇവരെ ബദിയഡുക്ക ആശുപത്രിയില്‍ എത്തിച്ചതെന്നു പറയുന്നു. ഇവിടെ ഇവര്‍ക്ക്‌ ഇഞ്ചക്ഷന്‍ എടുത്തതായും തുടര്‍ന്നു രോഗം മൂര്‍ച്ഛിക്കുകയുമായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു.
തുടര്‍ന്നു കാസര്‍കോട്‌ സ്വകാര്യാശുപത്രിയില്‍ എത്തിക്കുകയുംഡോക്‌ടര്‍ പരിശോധിക്കുന്നതിനിടയില്‍ മരണപ്പെടുകയുമായിരുന്നെന്നു പറയുന്നു. മൃതദേഹം ജനറലാശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
സംഭവത്തില്‍ ബദിയഡുക്ക പൊലീസ്‌ കേസെടുത്തു. പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷം തുടര്‍ നടപടിയുണ്ടാവുമെന്നു പൊലീസ്‌ അറിയിച്ചു.
കജെയിലെ ശങ്കര- ചനിയാറു ദമ്പതികളുടെ മകളാണ്‌. മക്കള്‍: നാഗരാജ്‌, ഹര്‍ഷരാജ്‌, അപര്‍ണ്ണ, സനത്ത്‌. സഹോദരി: ലളിത.

NO COMMENTS

LEAVE A REPLY