ആതിരയ്‌ക്ക്‌ എം.ഡി.എസ്‌ പരീക്ഷയില്‍ മൂന്നാം റാങ്ക്‌

0
23

പാലക്കുന്ന്‌: മംഗളൂര്‍ എ. ജെ ഡെന്റല്‍ കോളേജ്‌ വിദ്യാര്‍ത്ഥിനി ഡോ. സി.കെ.ആതിര ബംഗളൂരു രാജീവ്‌ ഗാന്ധി ഹെല്‍ത്ത്‌ സയന്‍സ്‌ യൂണിവേഴ്‌സിറ്റിയുടെ എം. ഡി. എസ്‌. പരീക്ഷയില്‍ മൂന്നാം റാങ്ക്‌ നേടി. പാലക്കുന്ന്‌ ചിറമ്മല്‍ കെ. ചന്ദ്രന്റെയും കസ്‌തൂരിയുടെയും മകളാണ്‌. കാഞ്ഞങ്ങാട്‌ ചിന്മയ വിദ്യാലയത്തില്‍ നിന്ന്‌ ഹൈസ്‌കൂള്‍ പഠനവും അജാനൂര്‍ ഇക്‌ബാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന്‌ പ്ലസ്‌ ടു വും പൂര്‍ത്തിയാക്കി.

NO COMMENTS

LEAVE A REPLY