മുള്ളേരിയ: കോവിഡ് ടെസ്റ്റ് നടത്താന്‍ അധികൃതര്‍ എത്താന്‍ വൈകിയത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി.
മുള്ളേരിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് ഇന്ന് രാവിലെ 10 മണിക്ക് കോവിഡ് ടെസ്റ്റ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചത്. ഇതേ തുടര്‍ന്ന് വയോധികരുള്‍പ്പെടെ നിരവധി പേരാണ് എത്തിയത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പരിശോധന നടത്താന്‍ അധികൃതര്‍ എത്തിയില്ലെന്നാണ് പറയുന്നത്. ഇതോടെ ഇവിടെ എത്തിയ നിരവധി പേരാണ് വലഞ്ഞത്.