ബൈക്ക്‌ മറിഞ്ഞ്‌ പരിക്കേറ്റ പ്രതിശ്രുത വധു മരിച്ചു

0
21

പുത്തിഗെ: ബൈക്ക്‌ മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന പ്രതിശ്രുത വധു മരിച്ചു. അംഗടിമുഗര്‍ ബാഡൂര്‍ മണ്ടംപാടിയിലെ സുധാകര്‍ ഷെട്ടിയുടെ മകള്‍ അമിത (22)യാണ്‌ മരിച്ചത്‌.
കഴിഞ്ഞ മാസം 30നാണ്‌ അപകടം നടന്നത്‌. തന്റെ വിവാഹം നിശ്ചയിച്ച ബാക്രബയലിലെ യുവാവിനൊപ്പം ബൈക്കില്‍ കാസര്‍കോട്ടേക്ക്‌ വരുന്നതിനിടയിലാണ്‌ അപകടം നടന്നത്‌. ഇവര്‍ സഞ്ചരിച്ച ബൈക്ക്‌ തെന്നി വീഴുകയായിരുന്നു. ബൈക്കിന്‌ പിറകില്‍ ഇരുന്ന അമിതക്ക്‌ റോഡിലേക്ക്‌ തെറിച്ചു വീണ്‌ ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ വൈകിട്ടോടെ മരണമടഞ്ഞു.
കഴിഞ്ഞ ഒക്‌ടോബറിലാണ്‌ അമിതയുടെയും ബാക്രബയലിലെ യുവാവിന്റെയും വിവാഹ നിശ്ചയം നടന്നത്‌.
ജനുവരിയില്‍ നടക്കാനിരിക്കുന്ന വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയിലുണ്ടായ അമിതയുടെ ദാരുണ മരണം കുടുംബത്തെയും നാടിനെയും ദുഃഖത്തിലാഴ്‌ത്തി, ഗുലാബിയാണ്‌ മാതാവ്‌. ബവിത ഏക സഹോദരി.

NO COMMENTS

LEAVE A REPLY