ഇടതു-വലതു മുന്നണികള്‍ തകരുന്നു: സി കെ പത്മനാഭന്‍

0
33

കാസര്‍കോട്‌: സംസ്ഥാനത്ത്‌ ഇടതു-വലതു മുന്നണികള്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന്‌ ബി ജെ പി ദേശീയ നിര്‍വ്വാഹകസമിതിയംഗമം സി കെ പത്മനാഭന്‍. കാസര്‍കോട്‌ പ്രസ്‌ ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ,്‌ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലാണ്‌. ഫൈനല്‍ മത്സരത്തില്‍ ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ മികച്ച നേട്ടം കൈവരിക്കും. യു ഡി എഫില്‍ തമ്മിലടി ശക്തമായിരിക്കുകയാണ്‌. ഉമ്മന്‍ ചാണ്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ്‌ ചെന്നിത്തല ശ്രമിക്കുന്നത്‌. മുഖ്യമന്ത്രിയാവാമെന്ന ചെന്നിത്തലയുടെ കണക്കുകൂട്ടല്‍ സ്വപ്‌നം മാത്രമാകും- അദ്ദേഹം പറഞ്ഞു.
നേതാക്കളായ ഗണേഷ്‌ പാറക്കട്ട, എന്‍ സതീശന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY