ബുറേവി ചുഴലിക്കാറ്റ്‌; നാലു ജില്ലകളില്‍ റെഡ്‌ അലര്‍ട്ട്‌

0
12

തിരു: തമിഴ്‌നാട്‌ തീരത്തെത്തുന്ന ബുറേവി ചുഴലിക്കാറ്റിനെ തുടര്‍ന്ന്‌ കേരളത്തിലെ നാലു ജില്ലകളില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചത്‌. നാളെ വൈകിട്ടുമുതല്‍ മറ്റന്നാള്‍ വരെ അതി തീവ്രമഴയുണ്ടാകുമെന്നാണ്‌ മുന്നറിയിപ്പ്‌. കടലില്‍ പോയ മത്സ്യത്തൊഴിലാളികളോട്‌ കരയില്‍ തിരിച്ചെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. തീരപ്രദേശത്ത്‌ അടച്ചുറപ്പില്ലാത്ത മേല്‍ക്കൂരയുള്ള വീടുകളില്‍ താമസിക്കുന്നവരോടു മാറി താമസിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശ്രീലങ്കന്‍ തീരത്തേയ്‌ക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. അവിടെ നിന്നു അതിതീവ്ര ചുഴലിക്കാറ്റായി തമിഴ്‌നാട്‌ തീരത്ത്‌ എത്തുമെന്നതാണ്‌ കേരളത്തിനു ആശങ്കയാവുന്നത്‌.

NO COMMENTS

LEAVE A REPLY