കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചതോടെ എതിരാളികളുടെ ചുമരെഴുത്തുകളും ബോര്‍ഡുകളും നശിപ്പിക്കുന്ന കലാപ പരിപാടികളും വ്യാപക മായി തുടങ്ങി.
കാഞ്ഞങ്ങാട് നഗരസഭ പതിമൂന്നാം വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ത്ഥി എം കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പുതിയകോട്ട കാരാട്ട് വയലിലെ സി എം പി ജില്ലാ കമ്മറ്റി ഓഫീസിന്റെ മതിലില്‍ എഴുതിയ ചുവരെഴുത്ത് കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. ഇടതു മുന്നണി പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് യു ഡി എഫ് നേതൃത്വം ഹൊസ്ദുര്‍ഗ്ഗ് പൊലീസില്‍ പരാതി നല്കി.നീലേശ്വരം നഗരസഭയിലെ പതിമൂന്ന്, പതിനേഴ് വാര്‍ഡുകളിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ ബോര്‍ഡുകളും നശിപ്പിച്ചതായി പരാതിയുണ്ട്. തൃക്കരിപ്പൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ബോര്‍ഡുകളാണ് വ്യാപകമായി നശിപ്പിച്ചത്. എട്ടാംവാര്‍ഡ് സ്ഥാനാര്‍ത്ഥി ഇ ബാലകൃഷ്ണന്റെയും പതിനാറാം വാര്‍ഡ് ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി എസ് എം ഷെറീഫയുടെയും പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. ഇതു സംബന്ധിച്ച് ചന്തേര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.