ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ തുടങ്ങി

0
9

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ തുടങ്ങി. ഇബ്രാഹിം കുഞ്ഞ്‌ ചികിത്സയിലുള്ള കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ്‌ വിജിലന്‍സിന്റെ ചോദ്യം ചെയ്യല്‍. തിരുവനന്തപുരം വിജിലന്‍സ്‌ സ്‌പെഷ്യല്‍ യൂണിറ്റ്‌ ഡിവൈ എസ്‌ പി ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ്‌ ചോദ്യം ചെയ്യുന്നത്‌.
രാവിലെ 9 മുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ്‌്‌ മൂന്നുമുതല്‍ 5 വരെയുമാണ്‌ ചോദ്യം ചെയ്യലിനായി മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി സമയം അനുവദിച്ചിരിക്കുന്നത്‌.

NO COMMENTS

LEAVE A REPLY