ബസില്‍ കടത്തിയ 93 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

0
23

മഞ്ചേശ്വരം: ബസില്‍ കടത്തിയ 93 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍. മഞ്ചേശ്വരം എക്‌സൈസ്‌ ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടയിലാണ്‌ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്‌. ഇതുമായി ബന്ധപ്പെട്ട്‌ മംഗളൂരു സ്വദേശി സിദ്ദീഖിനെയാണ്‌ പിടികൂടിയത്‌.
ബസിന്റെ പിറക്‌ വശത്തുള്ള സീറ്റിനടിയില്‍ ചാക്കുകെട്ടിലാക്കി ഒളിപ്പിച്ചുവെച്ച നിലയിലാണ്‌ പുകയില ഉല്‍പ്പന്നങ്ങള്‍ കാണപ്പെട്ടത്‌. കാസര്‍കോട്‌ ഭാഗത്തുള്ള അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പന നടത്തുന്നതിനിടയിലാണ്‌ പുകയില ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നതെന്നാണ്‌ ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞത്‌. എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഗിരീഷ്‌, ഇന്‍സ്‌പെക്‌ടര്‍ സുധാകരന്‍, പ്രിവന്റീവ്‌ ഓഫീസര്‍ നാരായണന്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ ജിതിന്‍, ബാബു വി എന്നിവരാണ്‌ പരിശോധനാ സംഘത്തിലുണ്ടായിരുന്നത്‌.

NO COMMENTS

LEAVE A REPLY