ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 93,51,110 ആയി. 24 മണിക്കൂറിനിടെ 41,322 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 485 പേര് കൂടി മരിച്ചതോടെ ആകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1, 36, 200 ആയി. 87,59,969 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. അതേസമയം കോവിഡ് വാക്സിന് നിര്‍മ്മാണം നേരിട്ട് വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദില്‍ എത്തി.