സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ വെടിവെപ്പ്; ഒരാൾക്ക് ഗുരുതര പരിക്ക്

 

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെടിവെപ്പ്. ഒരാൾക്ക് ഗുരുതര പരിക്ക്. മൂവാറ്റുപുഴ കടാതിയിൽ വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. മംഗലത്ത് വീട്ടിൽ കിഷോറും, നവീനും തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചതോടെ കിഷോർ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവെക്കുകയായിരുന്നു. വയറിനു വെടിയേറ്റ നവീൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. ലൈസൻസുള്ള തോക്കാണ് കിഷോറിന്റെ കൈവശമുണ്ടായിരുന്നതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. നവീന്റെയും കിഷോറിന്റെയും ഒപ്പം വീട്ടിലുണ്ടായിരുന്ന മറ്റൊരാളാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. കിഷോറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page