കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒരു ദിവസത്തേയ്ക്ക് വിട നല്കി സ്ഥാനാര്‍ത്ഥി കതിര് മണ്ഡപത്തില്‍. മടിക്കൈ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വി രതീഷ് ആണ് ഇന്നലെ കല്ല്യാണ്‍ മുത്തപ്പന് ക്ഷേത്രത്തില്‍ ഇന്നലെ വിവാഹിതരായത്. റാണിപുരം, പെരുതടിയിലെ സുമിത്രയാണ് വധു. കഴിഞ്ഞ തവണ മടിക്കൈ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ നിന്ന് മത്സരിച്ചു പരാജയപ്പെട്ട രതീഷ് ഇത്തവണ ഒരുകൈ നോക്കുകയെന്ന ലക്ഷ്യത്തോടെയാണ് പതിനഞ്ചാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായത്. തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ചു തുടങ്ങിയതിനിടയിലാണ് നേരത്തെ നിശ്ചയിച്ചുറപ്പിച്ച കല്ല്യാണ തീയതി എത്തിയത്. ലളിതമായ ചടങ്ങുകളോടെയായിരുന്നു കല്ല്യാണം.