പതിനായിരക്കണക്കിനു മിഠായികള്‍ ഉപേക്ഷിച്ച നിലയില്‍

0
19

നീലേശ്വരം: നെടുങ്കണ്ട ദേശീയ പാതയോരത്ത്‌ പഴകിയ പതിനായിരക്കണക്കിനു മിഠായികള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വില്‍പ്പന കാലാവധി കഴിഞ്ഞ മിഠായികള്‍ ഏതെങ്കിലുമൊത്ത വ്യാപാരികള്‍ തള്ളിയതാണെന്നു സംശയിക്കുന്നു. പ്ലാസ്റ്റിക്‌ കവറില്‍ പൊതിഞ്ഞതിനാല്‍ ഇവ മണ്ണില്‍ ലയിച്ചുചേരണമെങ്കില്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരും. വിവിധ തരത്തിലുള്ള മാലിന്യങ്ങള്‍ പാതയോരങ്ങളില്‍ തള്ളുന്നവരെ പിടികൂടാന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമില്ലെന്നു പരാതിയുണ്ട്‌.

NO COMMENTS

LEAVE A REPLY