കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന `കായകല്‍പ്പ’ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംഘം ഇന്നുച്ചയോടെ ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. ആശുപത്രിയിലെ അടിസ്ഥാന കാര്യങ്ങളെ കുറിച്ച് പഠിക്കാനാണ് സംഘം എത്തിയത്. ആശുപത്രിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് കായകല്‍പ്പ പദ്ധതിയുടെ സഹായങ്ങള്‍ ലഭിക്കുമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ.