കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ എം സി ഖമറുദ്ദീന് എം എല്‍ എയെ ജയിലില്‍ എത്തി ചോദ്യം ചെയ്യാന്‍ കോടതി അനുമതി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കസ്റ്റഡി അപേക്ഷ പരിഗണിച്ചപ്പോള്‍ ഖമറുദ്ദീന്റെ ആരോഗ്യനില വഷളാണെന്ന് പ്രതിഭാഗം അഭിഭാഷകന് കോടതിയെ അറിയിച്ചു. നേരത്തെ രണ്ടുതവണ കസ്റ്റഡിയില്‍ വിട്ടതാണെന്നും എല്ലാ കേസുകളുടെയും പൊതു സ്വഭാവം ഒന്നാണെന്നും പ്രതിഭാഗം വാദിച്ചു.
Home Breaking News നിക്ഷേപ തട്ടിപ്പ്: ഖമറുദ്ദീന് എം എല്‍ എയെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കോടതി അനുമതി