കാനത്തൂരിന്റെ മുത്തശ്ശിപ്ലാവ്‌ ഓര്‍മ്മയായി

0
24

കാനത്തൂര്‍: കാനത്തൂരിന്റെ മുത്തശ്ശിപ്ലാവ്‌ ഓര്‍മ്മയായി. ബോവിക്കാനം-കുറ്റിക്കോല്‍ റോഡിന്റെ വികസന പ്രവൃത്തികളുടെ ഭാഗമായാണ്‌ മുത്തശ്ശിപ്ലാവിനെ ഇന്നലെ രാത്രി മുറിച്ചു നീക്കിയത്‌. എത്രയോ ജീവിതങ്ങള്‍ കണ്ട ഈ മുത്തശ്ശിപ്ലാവ്‌ ദാരിദ്ര്യമുണര്‍ന്ന ഒരു കാലത്ത്‌ ഒട്ടിയ വയറിന്റെ പട്ടിണി പുറംലോകത്തെ അറിയിക്കാതെ ഊട്ടിയിരുന്നു.
നാട്ടുചര്‍ച്ചകള്‍ കൊണ്ട്‌ സമ്പന്നമായിരുന്നു മുത്തശ്ശി പ്ലാവിന്റെ ചുവട്‌. ഈ മരത്തിന്റെ തണല്‍ തേടിയെത്തിയത്‌ എത്രയോ മനുഷ്യരും പക്ഷികളും. അവരില്‍ പരിചിതരായവരും അപരിചിതരായവരുമുണ്ട്‌. തണല്‍ തേടിയെത്തിയവരുടെ ഭാഷാ വൈവിധ്യങ്ങളും വര്‍ത്തമാനങ്ങളും കേട്ടു വര്‍ഷങ്ങള്‍ ജീവിച്ച മുത്തശ്ശിപ്ലാവ്‌ ഉത്സവത്തിനും കളിയാട്ടത്തിനും പുതുവര്‍ഷത്തിനും രാഷ്‌ട്രീയ യോഗങ്ങള്‍ക്കുമെല്ലാം സാക്ഷിയായി. കടുത്ത വേനലിനെ അതിജീവിച്ച്‌ കൊടുങ്കാറ്റുകളില്‍ പോലും കടപുഴകാതെ, പെരുമഴയില്‍ ഒലിച്ചുപോകാതെ, ഒരു നാടിന്റെ വളര്‍ച്ചയ്‌ക്കും തളര്‍ച്ചയ്‌ക്കും സാക്ഷിയായി നിന്ന കാനത്തൂരിന്റെ മുത്തശ്ശി പ്ലാവ്‌ ഇനി ഓര്‍മ്മകളില്‍ മാത്രം.

NO COMMENTS

LEAVE A REPLY