കുമ്പള: യുവതിയെ കാണാനില്ലെന്ന സഹോദരന്റെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആരിക്കാടി കടവത്തെ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ ഹസീന (22)യെയാണ് കാണാതായത്. ഈ മാസം 14 മുതല്‍ കാണാനില്ലെന്നാണ് സഹോദരന് ആഷിഫ് കുമ്പള പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.