“നിവാര്‍” അതി തീവ്ര ചുഴലിക്കാറ്റായി മാറും; ചെന്നൈയില്‍ കനത്ത ജാഗ്രത

0
21

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട നിവാര്‍ ചുഴലിക്കാറ്റ്‌ ഇന്ന്‌ വൈകിട്ടോട്ടെ തീരം തൊടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്‌ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ആന്ധ്രാ പ്രദേശിലും കനത്ത ജാഗ്രത.തമിഴ്‌നാട്ടില്‍ ഇന്ന്‌ പൊതു അവധിയും പുതുച്ചേരിയില്‍ നാളെ വരെ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. മഹാബലി പുരത്തിനും കാരയ്‌ക്കലിനുമിടയില്‍ ഇന്നു വൈകിട്ട്‌ നിവാര്‍ കരതൊടുമെന്നാണ്‌ കണക്കു കൂട്ടല്‍. മണിക്കൂറില്‍ 100- 140 കിലോ മീറ്റര്‍ വേഗത്തിലായിരിക്കും നിവാര്‍ ആഞ്ഞടിക്കുകയെന്നാണ്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. കനത്ത നാശനഷ്‌ടമുണ്ടാകാനും സാധ്യതയുണ്ട്‌.

NO COMMENTS

LEAVE A REPLY