തിരു: ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് ബിജുരമേശ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍ തള്ളിക്കൊണ്ട് ബാറുടമകള്‍ രംഗത്ത്.ബാറുടമ ബിജു രമേശ് കഴിഞ്ഞ ദാവസമാണ് ഭരണ- പ്രതിപക്ഷ നേതാക്കളെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ഈ വെളിപ്പെടുത്തല്‍ വിവാദമായതോടെയാണ് ഇതൊക്കെ തള്ളിക്കൊണ്ട് ബാറുടമകള്‍ രംഗത്ത് വന്നത്. ലൈസന്‍സ് ഫീ കുറക്കാന്‍ സംഘടന പണം പിരിച്ചിട്ടില്ലെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് വി സുനില്‍കുമാര്‍ വ്യക്തമാക്കി. ആരോപണം ബിജു രമേശിന്റെ വ്യക്തിപരമായ കാര്യമാണെന്നും, അദ്ദേഹം രാഷ്ട്രീയ സ്വാധീനത്തിന് വിധേയനായോ എന്ന സംശയവും ഇല്ലാതില്ലെന്നും അദ്ദേഹം പറഞ്ഞു.